- This event has passed.
Shatdarshana retreat with Sw. Haribrahmedrananda Saraswathi
February 17, 2019 - February 22, 2019
Shatdarshana retreat with Sw. Haribrahmedrananda Saraswathi
Venue: Arsha Yoga Gurukulam, thampankadavu beach, thalikkulam, thrissur Dt.
Medium -: Malayalam
ഹരി ഓം
ഉത്തരകാശി ബ്രഹ്മവിദ്യാ പീഠത്തിലെ ആചാര്യനായ സ്വാമി ഹരി ബ്രഹ്മേന്ദ്രാനന്ദ തീർത്ഥയുടെ കേരള സന്ദർശനത്തിൽ, ‘ഷഡ് ദർശനങ്ങളെ’ കുറിച്ചുള്ള അദ്ദേഹത്തിന്റെ മലയാളത്തിലുള്ള 6 ദിവസത്തെ ക്ലാസ്സിനുള്ള ഭാഗ്യം നമുക്ക് നമ്മുടെ ആർഷ യോഗ ഗുരുകുലത്തിൽ ലഭിച്ചിരിക്കുന്നു. 6 ദിവസങ്ങളിലായി നടത്തുന്ന ഈ ക്ലാസ്സുകളിൽ നമ്മുടെ ഭാരത പൈതൃക ജ്ഞാനമായ ഷഡ്ദർശനങ്ങളിലെ ഓരോ ദർശനവും ഓരോ ദിവസങ്ങളിലായി സ്വാമി മലയാളത്തിൽ ക്ലാസ്സ് എടുക്കുന്നു.
കൂടാതെ അദ്ദേഹത്തിന്റെ ചോദ്യോത്തര ക്ലാസ്സുകളും ഉണ്ടായിരിക്കും. റസിഡൻഷ്യലായും അല്ലാതേയും പങ്കെടുക്കാം. റസിഡൻഷ്യലായി പങ്കെടുക്കുന്നവർക്ക് ഈ 6 ദിവസം ഒരു യോഗ ക്യാമ്പ് ആയിരിക്കും. ക്യാമ്പിൽ സ്വാമിയുടെ ക്ലാസ്സിനു പുറമെ, ദിവസവും യോഗാസന പ്രാണായാമ ധ്യാന ക്ലാസ്സുകളും, സംസ്കൃതം ക്ലാസ്സുകളും ഉണ്ടാകും. ഫെബ്രുവരി 2019 17th ഞായറാഴ്‌ച മുതൽ 22nd വെള്ളിയാഴ്ച വരെയാണ് ക്യാമ്പ്.
സ്ഥലം: ആർഷ യോഗ ഗുരുകുലം, ഗായത്രി ബീച്ച്, വാടാനാപ്പിള്ളി, തളിക്കുളം വഴി, തൃശൂർ. റസിഡൻഷ്യൽ ആയി ആദ്യം രജിസ്ട്രർ ചെയ്യുന്ന 20 പേക്കു മാത്രം. യോഗാടീച്ചേർസ്, സാധകർ, യോഗികൾ തുടങ്ങിയ എല്ലാവരും ഈ സന്ദർഭത്തെ പരമാവധി പ്രയോജനപ്പെടുത്തുക. താൽപര്യമുള്ളവർ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച് രജിസ്ട്രർ ചെയ്യുക.
MOB: 9446813057 / 9961202212 (BLOCK YOUR DATE: FEBRUARY 17TH Sun TO 22ND Fri. 2019).
Hari ohm